'പിഴത്തുകയും തപാൽചാർജും' അജ്ഞാതൻ്റെ കാരുണ്യത്താൽ സന്തോഷത്തിലാണ് വിപിൻ

'പിഴത്തുകയും തപാൽചാർജും'  അജ്ഞാതൻ്റെ കാരുണ്യത്താൽ സന്തോഷത്തിലാണ് വിപിൻ
Jun 23, 2024 05:17 PM | By Rajina Sandeep

തലശ്ശേരി: കളഞ്ഞു കിട്ടിയ പേഴ്സിൽനിന്ന് 'പിഴത്തുകയും' തപാൽചാർജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതൻ.

കോഴിക്കോട് കീഴരിയൂരിലാണ് സംഭവം. ഒന്നര ആഴ്ച മുമ്പാണ് കീഴരിയൂർ മണ്ണാടിമേൽ സ്വദേശിയായ വിപിൻ രാജിൻ്റെ പേഴ്സ് കളഞ്ഞു പോയത്. ഓട്ടോ ഡ്രൈവറായ വിപിൻ, മേപ്പയൂർ ഭാഗത്ത് ഓട്ടോയുമായി പോയപ്പോഴാണ് പോക്കറ്റിൽ നിന്നും പേഴ്സ് എവിടെയോ വീണുപോയത്.

530 രൂപയും ആധാർ കാർഡും എടിഎം കാർഡും ഉൾപ്പെടെയുള്ള രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു. ഇതൊന്നും ഇനി തിരിച്ചു കിട്ടില്ലെന്ന് കരുതി ഇരിക്കുന്നതിനിടെയാണ് രണ്ടുദിവസം മുൻപ് ഒരു തപാൽ വന്നത്.

ഒരു കവറിൽ പേഴ്സിൽ ഉണ്ടായിരുന്ന സാധനങ്ങളും ഒപ്പം ഒരു കത്തുമാണ് കിട്ടിയത്. അജ്ഞാതൻ കത്തിൽ എഴിതിയത് ഇങ്ങനെ, 'മൊത്തം തുക 530. 500 രൂപ പേഴ്സ് കളഞ്ഞതിനുള്ള ഫൈനായി ഈടാക്കുന്നു. 20 രൂപ തപാൽചാർജ് ആയി. ബാക്കി 10 രൂപ ഇതിനോടൊപ്പം വെച്ചിട്ടുണ്ട്.

ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാലും സീറ്റ് ബെൽറ്റ് ഇടാതെ കാർ ഓടിച്ചാലും ഫൈൻ ഈടാക്കും. അവനവൻ്റെ സാധനം സൂക്ഷിക്കാത്തതിനാണ് ഈ ഫൈൻ ഈടാക്കുന്നത്. ഇത് ഒരു പാഠം ആക്കണം. ഇത് ചെയ്തില്ലെങ്കിൽ താങ്കൾ ഇനിയും സൂക്ഷിക്കില്ല'. അതേസമയം, ഇങ്ങനെയൊരു കത്ത് കിട്ടിയതിൻ്റെ കൗതുകത്തിലും എടിഎം കാർഡ് ഉള്‍പ്പടെയുള്ള രേഖകൾ തിരിച്ചു കിട്ടിയതിൻ്റെ സന്തോഷത്തിലുമാണ് വിപിൻ.

'Fine and postage' Vipin is happy at the mercy of the unknown

Next TV

Related Stories
പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ,  സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

Sep 28, 2024 07:56 PM

പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും...

Read More >>
തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച  നടക്കും

Sep 28, 2024 03:49 PM

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Sep 28, 2024 03:21 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:33 PM

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന്...

Read More >>
ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ  ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

Sep 28, 2024 02:31 PM

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഒക്ടോബര്‍...

Read More >>
ഉരുൾ പൊട്ടൽ ദുരന്തം:  കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

Sep 28, 2024 11:17 AM

ഉരുൾ പൊട്ടൽ ദുരന്തം: കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ്...

Read More >>
Top Stories

News Roundup